Mon. Dec 23rd, 2024

ചെന്നൈ:

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി. അന്യസംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിർത്തികൾ കടക്കുന്നതിനും ഇ പാസ് നിർബന്ധമാക്കി.

സംസ്ഥാനത്ത് ഓഗസ്റ്റ് 31 വരെ ബസ് സർവ്വീസും ടാക്സി സർവ്വീസും ഉണ്ടാകില്ല. ജിം, യോഗ സെന്റർ, മാളുകൾ എന്നിവ അടഞ്ഞു തന്നെ കിടക്കും. രാത്രികാല നിയന്ത്രണങ്ങൾ തുടരും. അവശ്യസാധങ്ങൾ വിൽക്കുന്ന കടകൾക്ക് വൈകിട്ട് 7 വരെ തുറക്കാം. എല്ലാ ഞാറാഴ്ചകളിലും സമ്പൂർണ ലോക്ക്ഡൗണായിരിക്കും.

 

By Arya MR