Thu. Jan 23rd, 2025
ജയ്‌പുർ:

രാജസ്ഥാനിൽ ഓഗസ്റ്റ് 14 മുതൽ നിയമസഭാ സമ്മേളനം ചേരാന്‍ ഗവർണർ കൽരാജ് മിശ്ര അനുമതി നൽകി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നല്‍കിയ മൂന്ന് ശുപാര്‍ശകള്‍ ഗവര്‍ണര്‍ തള്ളിയിരുന്നു. 21 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയെ സഭ ചേരാനാകൂ എന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ഇതോടെ ഗവർണറുടെ വ്യവസ്ഥ അംഗീകരിച്ച് മന്ത്രിസഭ ഇന്നലെ വെെകുന്നരം വീണ്ടും ശുപാർശ നൽകുകയായിരുന്നു. ഈ നാലാമത്തെ ശുപാര്‍ശയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. അതേസമയം കോൺഗ്രസിൽ ലയിച്ച ബിഎസ്പി എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

By Athira Sreekumar

Digital Journalist at Woke Malayalam