Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ  നിര്‍ദേശം. ഓഗസ്റ്റ് ഒന്ന് മുതൽ 14 വരെ നിരീക്ഷണത്തിൽ പോകാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. വീട്ടുകാരുമായി പോലും സമ്പർക്കം ഇല്ലാതെ ഒരു മുറിയിൽ അടച്ചിരിക്കണമെന്നാണ് നിര്‍ദേശം. ചടങ്ങിനെത്തുന്നവര്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ബന്ധം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ കൂടിയാണ്  പ്രതിരോധ നടപടിയുടെ ഭാഗമായി നരീക്ഷണം. 

By Binsha Das

Digital Journalist at Woke Malayalam