കൊച്ചി:
കൊച്ചിയിലെ വെള്ളക്കെട്ടൊഴിവാക്കാൻ കൊച്ചി കോർറേഷന്‍ അമൃതം പദ്ധതിയിലൂടെയും, ബ്രേക്ക് ത്രൂ പദ്ധതിയിലൂടെയും ഇതുവരെ ചിലവഴിച്ചത് 50 കോടിയോളം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നാല് വർഷങ്ങളായി കൊച്ചി കോർപറേഷൻ അമൃതം പദ്ധതിയിൽ ഉൾപ്പെടെ 39 കോടിയിലധികം രൂപ ചെലവഴിച്ചപ്പോൾ, ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ആദ്യ ഘട്ടത്തിനായി തന്നെ 9 കോടിയിൽ അതികം രൂപ കൊച്ചിയിലെ കാനകളും കനാലുകളും വികസിപ്പിക്കാനും വൃത്തിയാക്കാനും ചെലവഴിച്ചിരുന്നു. എന്നിട്ടും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മേയര്‍ സൗമിനി ജയിന്‍. ഓപ്പറേഷന്‍ ബ്രേക് ത്രൂ വിജയമായോയെന്ന് പരിശോധിക്കണമെന്നും . മറ്റ് വകുപ്പുകള്‍ക്ക് ചുമതലയുള്ള പദ്ധതികളില്‍ നഗരസഭയെ പഴിക്കേണ്ടതില്ലെന്നും മേയര്‍ പറഞ്ഞു.