Mon. Dec 23rd, 2024
മലപ്പുറം :

പൂവുണ്ടാക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തതിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മലപ്പുറം സ്വദേശി മുഹമ്മദ് ഫായിസ് തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.  മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ എത്തിയാണ് മുഹമ്മദ് ഫായിസ് തുക കൈമാറിയത്. പേപ്പർ കൊണ്ട് പൂവുണ്ടാക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിൽ ഒട്ടും വിഷമമില്ലാതെ ചിലർക്ക് റെഡിയാവും ചിലർക്ക് റെഡിയാവില്ല..റെഡിയായില്ലേലും എനിക്ക് ഒന്നുമില്ലെന്ന് മലപ്പുറം ഭാഷയിൽ പറയുന്ന ഫായിസിന്റെ പ്രചോദനപരമായ വാചകങ്ങളാണ് വൈറലായത്. തുടർന്ന് മിൽമ ഈ വാചകം തങ്ങളുടെ പരസ്യ വാചകമായി എടുത്തതിന് നൽകിയ പ്രതിഫല തുകയാണ് ഫായിസ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.