Sun. Feb 23rd, 2025
ലഖ്‌നൗ:

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്കും 16 പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രം നിര്‍മിക്കാനിരിക്കുന്ന സ്ഥലത്ത് പതിവായി പൂജ നടത്തുന്ന നാല് പേരില്‍ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് രോഗം കണ്ടെത്തിയത്. ഓഗസ്റ്റ് അഞ്ചിന് നടക്കേണ്ട പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പങ്കെടുക്കാനിരിക്കെയാണ് പൂജാരിക്കും സുരക്ഷയിലുള്ള പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ പ്രദേശങ്ങളിൽ കനത്ത സുരക്ഷയും മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam