ജനീവ:
കൊവിഡ് വ്യാപനവും തുടര്‍ന്നുവന്ന നിയന്ത്രണങ്ങളും കാരണം മഹാവ്യാധിയുടെ ആദ്യവര്‍ഷം 1.28 ലക്ഷം കുഞ്ഞുങ്ങള്‍ വിശന്നു മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ആഹാരവും വൈദ്യസഹായവും കിട്ടാതെ പ്രതിമാസം 10,000 കുട്ടികളുടെ ജീവന്‍ പൊലിയുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ അറിയിച്ചു.
പോഷകാഹാരക്കുറവ് വര്‍ധിക്കുന്നത് ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിലുണ്ട്. ഇത്തരത്തിലുള്ള വ്യക്തിഗതദുരന്തങ്ങള്‍ ഒരുതലമുറയുടെതന്നെ ദുരന്തമായിമാറുമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.