Wed. Jan 22nd, 2025

കൊല്ലം

കൊല്ലം അഞ്ചല്‍ ഉത്രവധക്കേസില്‍ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാന്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതിനെ തുടര്‍ന്നാണ് പുനലൂര്‍ കോടതി സുരേഷിനെ മാപ്പ് സാക്ഷിയാക്കിയത്. സൂരജിന് രണ്ടുതവണ പാമ്പിനെ വിറ്റിട്ടുണ്ടെന്ന് ആദ്യം തന്നെ സുരേഷ് സമ്മതിച്ചിരുന്നു. എന്നാല്‍, ഉത്രയെ കൊലപ്പെടുത്താന്‍ വേണ്ടിയാണിതെന്ന് അറിയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

അതേസമയം, കൊലപാതക കേസിന്റെ കുറ്റപത്രം അടുത്ത മാസം ആദ്യം തന്നെ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് ജില്ലാ ക്രെെംബ്രാഞ്ച്. വധക്കേസിലെയും ഗാര്‍ഹിക പീഡനക്കേസിലെയും കുറ്റപത്രം രണ്ടായി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 

By Binsha Das

Digital Journalist at Woke Malayalam