Fri. Mar 29th, 2024

വയനാട് :

വയനാട് തവിഞ്ഞാലില്‍ 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ ടെസ്റ്റിലാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്. നേരത്തെ 50 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. തവിഞ്ഞാൽ പഞ്ചായത്തിലെ വാളാടാണ് സമ്പർക്ക രോഗികൾ കൂടുതൽ ഉള്ളത്. ഇന്ന് കൂടുതൽ പരിശോധന നടക്കും. തവിഞ്ഞാലില്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകൾക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam