Sun. Feb 2nd, 2025

ഇടുക്കി:

ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ഇടുക്കിയിൽ ശക്തമായ മഴ ഇല്ലെങ്കിലും വരും മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.കോട്ടയം, എറണാകുളം, തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 9 ജില്ലകളിലും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

അതിനാൽ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും പൂർണ്ണ സജ്ജരാവുകയും മുൻകരുതൽ നടപടികൾ സ്വികരിക്കേണ്ടതുമാണെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam