Sat. Jun 28th, 2025

കോഴിക്കോട്:

കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ മണിയൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്‍റിജന്‍ ടെസ്റ്റിലാണ് രോഗം കണ്ടെത്തിയത്. കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ എച്ച്എസ് എസ്സിലായിരുന്നു വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത്. മലബാർ ക്രിസ്ത്യൻ കോളേജ് സെന്‍ററില്‍ പരീക്ഷ എഴുതിയ മറ്റൊരു കുട്ടിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam