ഡൽഹി:
രാജ്യസുരക്ഷയെ മുൻനിർത്തി കേന്ദ്ര സർക്കാർ നിരോധിച്ച ടിക് ടോക്, ഉപഭോക്താക്കളുടെ ഡാറ്റ മുഴുവന്‍ ഇന്ത്യയില്‍ സൂക്ഷിക്കാമെന്ന് ഉറപ്പ് നൽകി. സ്വകാര്യതയും വിശ്വാസ്യതയും ലംഘിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടെത്തി ജൂണ്‍ 29നാണ് ടിക് ടോക് അടക്കമുള്ള 59 ആപ്പുകള്‍ ഇന്ത്യയിൽ ബാൻ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിയെന്നും ആശങ്കകള്‍ ദുരീകരിക്കും വിധമാണ് മറുപടി നല്‍കിയതെന്നും ടിക് ടോക് വക്താവ് അറിയിച്ചു.