Mon. Dec 23rd, 2024

തിരുവനന്തപുരം:

പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ ഇന്ന് വൈകുന്നേരം അഞ്ചു മുതൽ ഓൺലൈനായി നൽകാം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് പൂർണമായും പ്രവേശന നടപടികള്‍ ഓണ്‍ലെെനിലാക്കിയത്. സംസ്ഥാനത്തെ എല്ലാ ഹയർസെക്കണ്ടറി സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും. അപേക്ഷയോടൊപ്പം ഇപ്പോൾ രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല. ആപ്ലിക്കേഷൻ ഫീസ് അഡ്മിഷൻ സമയത്തു നല്‍കിയാല്‍ മതി. ഓഗസ്റ്റ് 14 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം. ട്രയൽ അലോട്ട്മെന്റ് ഓഗസ്റ്റ് 18 നും ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 24 നും നടക്കും.

By Binsha Das

Digital Journalist at Woke Malayalam