Wed. Jan 22nd, 2025
തിരുവനന്തുപുരം:

‘യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഞാനൊരുക്കമാണ്. ഒരിടത്തും അപ്പീലിന് പോലും പോകില്ല..’ വിവാദത്തിന് പിന്നാലെ മന്ത്രി കെ.ടി ജലീലിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികളാണിത്. പ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾക്കുള്ള മറുപടിയിൽ, പാവപ്പെട്ടവർക്ക് സകാത്തിന്റെ ഭാഗമായി റംസാൻ കിറ്റ് നൽകാനും മുസ്​ലിം പള്ളികളിൽ വിശുദ്ധ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനും യുഎഇ കോൺസുലേറ്റ് ഇങ്ങോട്ടാവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കിക്കൊടുത്തതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.