Mon. Dec 23rd, 2024

എറണാകുളം:

സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,കോട്ടയം,  ജില്ലകളില്‍  ഓറഞ്ച് അലർട്ട് പ്ര ഖ്യാപിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. കൊച്ചി നഗരത്തിന് സമീപമുള്ള ഉദയ കോളനി, കമ്മട്ടിപ്പാടം ,പെരുമ്പടപ്പ് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.

കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്‍റെ രണ്ടാം നമ്പര്‍ ഷട്ടര്‍ 20 സെന്‍റിമീറ്ററും മൂന്നാ നമ്പര്‍ ഷട്ടര്‍ 50 സെന്‍റിമീറ്ററും ഉയര്‍ത്തി. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യത്തൊഴിലാളികൾ രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.

By Binsha Das

Digital Journalist at Woke Malayalam