Mon. Dec 23rd, 2024

ഡൽഹി:

ഡൽഹി സർവകലാശാലയിലെ അദ്ധ്യാപകൻ  ഹാനി ബാബുവിന് എൽഗർ പരിഷത്ത് സംഘടിപ്പിച്ചതുമായി ബന്ധമില്ലെന്ന് ഭാര്യ ജെന്നി. തെളിവെടുപ്പിനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയാണ് എൻഐഎ ചെയ്തതെന്നും ജെന്നി കുറ്റപ്പെടുത്തി. പിടിച്ചു കൊണ്ടു പോയ കംപ്യൂട്ടറിലെ രേഖകളാണ് ഹാനി ബാബുവിന് എതിരായ തെളിവായി എൻഐഎ കാട്ടിയത്.

എന്നാൽ, നിരോധിച്ച രേഖകളോ പുസ്തകങ്ങളോ പിടിച്ചിട്ടില്ലെന്ന് ജെന്നി പറയുന്നു.  സര്‍വ്വകലാശാല പ്രൊഫസർ ജിഎൻ സായിബാബയ്ക്ക് വേണ്ടി സംസാരിച്ചതിന് പീഡിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ജെന്നി ആരോപിച്ചു. അടിയന്തരാവസ്ഥയിൽ പോലും ഇത് നടക്കില്ലെന്നും അവർ കുറ്റപ്പെടുത്തി.

By Arya MR