വാഷിങ്ടണ്‍:
പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈന കൂടുതല്‍ ആക്രമണസ്വഭാവും ധാര്‍ഷ്ട്യവും കാട്ടുന്നു, എന്നാല്‍ അവരുടെ ആ മനോഭാവത്തിന് അധികം ആയുസ്സില്ലെന്ന് ഇന്ത്യന്‍ വംശജയും യുഎന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡറുമായ നിക്കി ഹേലി. താന്‍ യുഎന്നിലുണ്ടായിരുന്ന കാലയളവില്‍ ചൈന ശാന്തവും നയതന്ത്രപരവുമായിരുന്നുവെന്നുവെന്നും നിക്കി ഹേലി അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രസിഡന്റ് ഷീ സ്വയം രാജാവായി പ്രഖ്യാപിച്ചതോടെ ചൈന കൂടുതല്‍ ആക്രമണസ്വഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങി. മറ്റു രാജ്യങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടാനും തുടങ്ങിയെന്ന് അവര്‍ കുറ്റപ്പെടുത്തി.