Mon. Dec 23rd, 2024
ലണ്ടൻ:

കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കുകയാണ് വാക്സിന്‍ പരീക്ഷണങ്ങള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ഇതില്‍ ശ്രദ്ധേയമായത്. ഈ വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍ അഞ്ചിടത്ത് നടത്തുമെന്നാണ് ബയോടെക്‌നോളജി വകുപ്പ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് . പരീക്ഷണങ്ങളുടെ ആദ്യരണ്ടുഘട്ടങ്ങളുടെ പരീക്ഷണഫലങ്ങള്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. വാക്സിന്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുവാന്‍ കഴിയുമെന്നുമാണ്  സെറം ഇൻസ്റ്റിറ്റ്യൂട്ട്  പ്രതിഷിക്കുന്നത്