Mon. Dec 23rd, 2024

കോഴിക്കോട്:

കൊവിഡ് സ്ഥിരീകരിച്ച വരന്‍റെ  വിവാഹ ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി വടകര എംപി കെ മുരളീധരന്‍. വിവാഹവീട്ടില്‍ പോയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മുരളീധരന്‍ പറഞ്ഞു. മാസ്ക് ധരിച്ചാണ് താൻ പോയത്. തനിക്ക് രോഗലക്ഷണങ്ങളില്ല. തെറ്റു തിരുത്താന്‍ മടിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. കുപ്രചരണങ്ങൾ നടത്തി ജനങ്ങളിൽ നിന്നും അകറ്റി നിർത്താൻ ആരും ശ്രമിക്കേണ്ടെന്നും, രാഷ്ട്രീയ പ്രേരിതമായ അനാവശ്യ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം  നേരത്തെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. വധൂവരന്മാര്‍ ഉള്‍പ്പെടെ 41 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam