Wed. Jan 22nd, 2025

ഡൽഹി:

ഇന്ത്യയ്ക്കായി ഫ്രാൻ‌സിൽ നിർമ്മിച്ച അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ രാജ്യത്തേക്ക് പുറപ്പെട്ടു.  ബുധനാഴ്ച  ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിൽ എത്തുന്ന വിമാനങ്ങൾ വൈകാതെ ലഡാക്ക് മേഖലയിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.  ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ അബുദാബിയിലെ ഫ്രഞ്ച് എയർ ബേസിൽ വിമാനം ഇറങ്ങും. തുടർന്നാകും ഇന്ത്യയിലേക്കുള്ള യാത്ര.  വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ 2016 സെപ്​തംബറിലാണ് ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങൾ വാങ്ങാന്‍  കരാറായത്.

By Arya MR