Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള നെഞ്ചുരോഗ ആശുപത്രിയില്‍ രണ്ട് ഡോക്ടർമാർക്കുൾപ്പെടെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്ഷയരോഗചികിത്സ നടക്കുന്ന ആശുപത്രിയാണിത്. അതോടൊപ്പം, തിരുവനന്തപുരം കണ്ണാശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റിനും പബ്ലിക് ഹെല്‍ത്ത് ലാബിലെ ജീവനക്കാരനും കൊവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, പരിശീലനത്തിനെത്തിയ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ ആശങ്ക. 110 ട്രെയിനികൾക്കൊപ്പമാണ് രോ​ഗം സ്ഥിരീകരിച്ച പൊലീസുകാരൻ കഴിഞ്ഞിരുന്നത്. ഇതുകൂടാതെ ജൂൺ 17ന് കിളിമാനൂര്‍ പോലീസ് പിടികൂടിയ മോഷണക്കേസ് പ്രതിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ സ്റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്കും കൊവിഡ് പരിശോധന നടത്താനും 17-ാം തീയതി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കാനും നിർദ്ദേശിച്ചു.

By Binsha Das

Digital Journalist at Woke Malayalam