Sun. Feb 23rd, 2025

കണ്ണൂര്‍:

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയായ വിദ്യാ‍ർത്ഥിക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച അമൽ ജോ അജിയുടെ പരിശോധന ഫലം നെഗറ്റീവായി. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള രണ്ടാമത്തെ പരിശോധന ഫലമാണ് നെഗറ്റീവായത്. പരിയാരത്തെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഫലം കൊവിഡ് പോസിറ്റീവ് എന്നായിരുന്നു. തുടർന്നാണ് ആലപ്പുഴയിലേക്ക് സ്രവം അയച്ചത്. അമലിന്റെ അച്ഛന്റെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇദ്ദേഹം പരിയാരത്തെ നഴ്സിംഗ് അസിസ്റ്റന്റാണ്.

By Binsha Das

Digital Journalist at Woke Malayalam