മുംബെെ:
കൊവിഡ് പശ്ചാത്തത്തില്‍ ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങള്‍ 25 ശതമാനം വെട്ടിച്ചുരുക്കി മഹാരാഷ്ട്ര. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി.വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് വേണ്ടിയാണ് പാഠഭാഗങ്ങള്‍ ചുരുക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗയ്ക് വാദ് പറഞ്ഞു. രാജ്യത്ത് കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. 2020-21 അധ്യയന വര്‍ഷം ജൂണ്‍ 15ന് സംസ്ഥാനത്ത് ആരംഭിച്ചിരുന്നു.