Mon. Dec 23rd, 2024

ഖത്തര്‍:

ബാഴ്സലോണയുടെ മുന്‍ ഇതിഹാസ താരം സാവി ഹെർണാണ്ടസിന് കൊവിഡ്-19 സ്ഥിരീകരിച്ചു. സാവി പരിശീലകനായ ഖത്തർ ക്ലബ്ബ് അൽ-സദ്ദ് ആണ് വാർത്ത പുറത്തുവിട്ടത്. കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഖത്തർ സ്റ്റാർസ് ലീഗ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കൊവിഡ് പരിശോധനയിലാണ് മുൻ സ്പെയിന്‍ ഇതിഹാസ താരം കൂടിയായ സാവിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്നും ഇപ്പോൾ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും സാവി വ്യക്തമാക്കി. അതേസമയം, ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ കൊവിഡ്-19 പരിശോധനാ ഫലം നെഗറ്റീവായി.

By Binsha Das

Digital Journalist at Woke Malayalam