Fri. Oct 31st, 2025

തിരുവനന്തപുരം:

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ര​ണ്ടു ഭി​ക്ഷാ​ട​ക​ർ​ക്കു ​കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ന​ട​ത്തി​യ ആന്റിജന്‍ പരിശോധനയിലാണ് ര​ണ്ടു പേ​ർ​ക്കു കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

അതേസമയം, നഗരത്തില്‍ കൂടുതല്‍ കൊവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണം കൂട്ടുന്നതിനെക്കാള്‍ കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൂന്തുറയില്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതോടെയാണ് സമൂഹവ്യാപനമെന്ന് കണ്ടെത്താനായതെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam