Mon. Apr 7th, 2025 10:51:57 AM
ആലപ്പുഴ:

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു. മഹേശന്‍ എടുത്തതായി പറയുന്ന ഒമ്പത് കോടി രൂപ തുഷാർ വെള്ളാപ്പള്ളിയാണ് കൈമാറിയതെന്ന് സുഭാഷ് വാസു പറഞ്ഞു. തുഷാറിന്റേയും സഹോദരിയുടേയും കഴിഞ്ഞ 20 വര്‍ഷത്തെ വിദേശ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഹവാല ഇടപാടുകള്‍ വ്യക്തമാകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam