Wed. Oct 22nd, 2025

കണ്ണൂർ:

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചാടിയ കൊവിഡ് ബാധിതനായ പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ ഇരിട്ടിയിൽ നിന്ന് പോലീസ് പിടികൂടി. കൊവിഡ് ബാധിതനായ ഇയാൾ ഇതിനകം നിരവധി പേരുമായി സമ്പര്‍ക്കത്തിലായി. തടവ് ചാടിയ പ്രതി പ്രൈവറ്റ് ബസിൽ കയറിയാണ് ഇരിട്ടിയിലെത്തിയത്. അതിനാൽ ഇനി നിരവധി പേർ ക്വാറന്റൈനിൽ പോകേണ്ടി വരും.

By Arya MR