Wed. Apr 24th, 2024

മുംബെെ:

അന്തരിച്ച ബോളിവുഡ് നടന്‍  സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രത്തിന്‍റെ റിലീസ് ഇന്ന്. മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദില്‍ ബേചാര ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസിനെത്തുന്നത്. ഇന്ന് രാത്രി ഏഴരയ്ക്ക് ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സംപ്രേക്ഷണം ചെയ്യുക. ചിത്രത്തില്‍ സുശാന്തിന്‍റെ നായികയായിരിക്കുന്നത് പുതുമുഖമായ സഞ്ജന സംഗിയാണ്. സുശാന്തിനോടുള്ള ആദരസൂചകമായി പ്രേക്ഷകര്‍ക്ക് സൗജന്യമായി കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam