Sat. Apr 5th, 2025

ജയ്പൂര്‍:

രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സഭാ സമ്മേളനം ഉടൻ വിളിക്കും. കോൺഗ്രസ് എംഎൽഎമാർ ഒറ്റക്കെട്ടാണെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സച്ചിൻ പൈലറ്റിന് അധികാരത്തോടുള്ള കൊതിയാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. പൈലറ്റിന് ഇപ്പോഴും കോൺഗ്രസിൽ വിശ്വാസമുണ്ടെങ്കിൽ, തിരിച്ചുവന്നാൽ സ്വാഗതം ചെയ്യുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

 

 

By Binsha Das

Digital Journalist at Woke Malayalam