Mon. Dec 23rd, 2024

കോഴിക്കോട്:

വടകര  ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം പോസിറ്റീവ്. വടകര എംപി  കെ മുരളീധരൻ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലെ  193 പേരുടെ ആന്റിജന്‍ ടെസ്റ്റാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതിൽ 26 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. 

കെ മുരളീധരൻ രക്ത സാമ്പിൾ കൊവിഡ് പരിശോധനയ്ക്ക് നൽകിയ ശേഷം ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്. ഇതോടെ സമൂഹവ്യാപനത്തിന്റെ വക്കില്‍ ചെക്യാട് എത്തിയെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തില്‍. 

 

By Arya MR