Mon. Dec 23rd, 2024
മുംബൈ:

തന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ലെന്ന് അമിതാഭ് ബച്ചൻ. കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന താരത്തിന്റെ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്നും നിരുത്തരാവാദിത്ത്വപരം, വ്യാജം, കളവ് എന്നിങ്ങനെയാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നത്. അമിതാഭ് ബച്ചൻ ഇപ്പോഴും മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam