Sat. Jun 7th, 2025

റാഞ്ചി:

ജാര്‍ഖണ്ഡില്‍ പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ ഈടാക്കാൻ സർക്കാർ തീരുമാനിച്ചു.  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും  ലോക്ഡൗണ്‍ ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും. മന്ത്രിസഭ പാസാക്കിയ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.  ജാര്‍ഖണ്ഡില്‍  ഇതുവരെ 6159 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 55 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 

By Binsha Das

Digital Journalist at Woke Malayalam