Tue. Apr 29th, 2025

തിരുവനന്തപുരം:

ദുബൈയിൽ കഴിയുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടികള്‍ കസ്റ്റംസ് തുടങ്ങി. അതേസമയം, സ്വപ്നയടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി.  കൊച്ചി എന്‍ എൻ‌ഐ‌എ ഓഫീസിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻ‌ഐ‌എ കോടതിയുടെ അനുമതിയോടെയാണ് ഇഡിയുടെ നടപടി. ഇഡി വെെകാതെ തന്നെ സ്വപ്നയെയും, സന്ദീപിനെയും, സരിതിനെയും ചോദ്യം ചെയ്യും.

 

 

 

By Binsha Das

Digital Journalist at Woke Malayalam