Sat. Apr 27th, 2024

കൊച്ചി:

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ എൻ‌ഐ‌എ  ചോദ്യം ചെയ്യുന്നു. എം ശിവശങ്കര്‍ പൊലീസ് ക്ലബ്ബില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.  ഇന്ന് രാവിലെ മുതല്‍ ശവശങ്കറിനെ എൻ‌ഐ‌എ  ചോദ്യം ചെയ്യുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

നേരത്തെ, കസ്റ്റംസ് ഇദ്ദേഹത്തെ ഒമ്പത്​ മണിക്കൂറിലേറെ ചോദ്യം ചെയ്​തശേഷം വിട്ടയച്ചിരുന്നു. ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ​യു​ള്ള സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാണ്​ ​ശി​വ​ശ​ങ്ക​റി​നെ ക​സ്​​റ്റം​സ് ചോ​ദ്യം ചെ​യ്​തത്​.

By Binsha Das

Digital Journalist at Woke Malayalam