Thu. Jan 23rd, 2025
ജയ്‌പുർ:

ക്രെഡിറ്റ് സൊസൈറ്റി അഴിമതിയില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെതിരെ നൽകിയിരിക്കുന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന് രാജസ്ഥാന്‍ സിറ്റി കോടതി ഉത്തരവ്. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രവർത്തിച്ചു എന്ന ആരോപണത്തിലും ശെഖാവത്തിനെതിരെ കേസന്വേഷണം ആരംഭിച്ചിരുന്നു. സഞ്ജീവനി ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് 900 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് ശെഖാവത്തും ഭാര്യയും ആരോപണവിധേയരായിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam