Mon. Dec 23rd, 2024

എറണാകുളം:

കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  കോണ്‍വെന്റ് കെട്ടിടത്തിന്റെ ഒരു നില ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റുമെന്നും കന്യാസ്ത്രീകൾക്ക് അവിടെ തന്നെ ചികിത്സ ഉറപ്പാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.  കുറച്ചുദിവസം മുന്‍പ് കോവിഡ് ബാധിച്ചു മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോട് കൂടി കോൺവെന്റിൽ രോഗം സ്ഥിരീകരിച്ച കന്യാസ്ത്രീകളുടെ എണ്ണം 33 ആയി.

 

By Arya MR