Fri. Jul 25th, 2025

ഡൽഹി:

തന്ത്രപ്രധാനമായ ടാങ്ക് വേധ മിസൈൽ  ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യ. ഹെലികോപ്റ്ററുകളില്‍ നിന്ന് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതിന് വേണ്ടിയാണ് ഡിആര്‍ഡിഒ   ധ്രുവാസ്ത്ര തയ്യാറാക്കിയിരിക്കുന്നത്.  നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന നാഗ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇത്. ജൂലൈ 15, 16 ദിവസങ്ങളിലായാണ് പരീക്ഷണം നടന്നത്.

By Arya MR