Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരത്ത് ‘കീം’ പരീക്ഷ എഴുതിയ അ‍ഞ്ചല്‍ സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൈമനം മന്നം മെമ്മോറിയല്‍ സ്കൂളിലാണ് പരീക്ഷ എഴുതിയത്. വിദ്യാര്‍ത്ഥിനി 19-ാം തീയ്യതി മുതല്‍ ചികിത്സയിലായിരുന്നു. വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.  വിദ്യാര്‍ത്ഥിനിക്കൊപ്പം കാറില്‍ യാത്ര ചെയ്ത അമ്മയ്ക്കും ബന്ധുവിനും രോഗബാധയില്ല.

വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്തും കോഴിക്കോടുമായി പരീക്ഷയെഴുതിയ മൂന്ന് വിദ്യാർത്ഥികള്‍ക്കും രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam