Wed. Nov 6th, 2024

ആലുവ:

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ  ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ ചെങ്ങമനാട്, ചൂർണിക്കര എന്നിവിടങ്ങളിൽ നാളെ മുതൽ കർഫ്യു ഏർപ്പെടുത്തുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു.  ഈ സ്ഥലങ്ങളെ ഒറ്റ ക്ലസ്റ്റർ ആയി കണക്കാക്കിയാണ് കർഫ്യു.

കർഫ്യു ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അവശ്യ സാധനങ്ങൾക്കുള്ള  കടകൾ തുറക്കാം എന്നാൽ, ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷവും മെഡിക്കൽ ഷോപ്പുകൾക്ക് പ്രവർത്തിക്കാം. അതേസമയം, വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ നടത്തുന്നതിന് മുൻപ് പോലീസിൽ വിവരം അറിയിക്കണം. ചെല്ലാനം തീരദേശ മേഖലയെക്കാൾ ഗൗരവമായി ആലുവയെ കാണണമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്ററാക്കി, വൃദ്ധരടക്കം 140 അന്തേവാസികൾ കരുണാലയത്തിൽ താമസിക്കുന്നുണ്ട്.

By Binsha Das

Digital Journalist at Woke Malayalam