Thu. Jan 23rd, 2025

വാഷിംഗ്‌ടൺ:

ദേശസ്നേഹികളായിട്ടുള്ള ജനങ്ങൾ മാസ്ക് ധരിക്കുമെന്ന് പറയാതെ പറയുന്ന ചിത്രവും അടിക്കുറിപ്പും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ ഒറ്റക്കെട്ടാണെന്നും നിരവധി ആളുകൾ പറയുന്നത് ദേശസ്നേഹമുള്ളവർ മാസ്ക് ധരിക്കുമെന്നാണെന്നും  അത്തരത്തിൽ താനൊരു വലിയ ദേശസ്നേഹിയാണെന്നുമാണ് ട്രംപ് മാസ്ക് ധരിച്ച് നിൽക്കുന്ന സ്വന്തം ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. മാസ്ക് ധരിക്കാൻ താൻ ആരെയും നിർബന്ധിക്കില്ലെന്ന നിലപാടായിരുന്നു നേരത്തെ ട്രംപിന്റേത്.

 

By Arya MR