ന്യൂഡല്‍ഹി:
ഡല്‍ഹി ജനസംഖ്യയുടെ 23 ശതമാനത്തിലധികം ആളുകളും കൊവിഡ് ബാധിതരായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സെറോളജിക്കല്‍ സര്‍വേ അനുസരിച്ച് 23.48 ശതമാനം ആളുകളിലും കൊവിഡിന് എതിരായ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയതായി പറയുന്നു. ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.