Mon. Dec 23rd, 2024

റായ്പൂര്‍:

സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തെ ഒമര്‍ അബ്ദുള്ളയുമായി ബന്ധപ്പെടുത്തിയ വിഷയത്തില്‍ വിവാദം കനക്കുന്നു. കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഒമറിനെയും പിതാവ് ഫാറൂഖ് അബ്ദുള്ളയെയും രക്ഷിക്കാന്‍ വേണ്ടിയാണ് സച്ചിന്‍ പൈലറ്റ് വിമത നീക്കം നടത്തിയതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്‍റെ ആരോപണത്തിന് നിയനനടപടിയുമായി മുന്നോട്ട് പോകാനാണ് ഒമര്‍ അബ്ദുള്ളയുടെ തീരുമാനം.

സച്ചിന്‍ പൈലറ്റ് ചെയ്യുന്ന കാര്യങ്ങള്‍ തന്‍റെയും പിതാവിന്‍റെയും മോചനവുമായി ബന്ധപ്പെടുത്തിയത് അന്യായമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ജനാധിപത്യത്തിന്റെ ദുരന്തപൂര്‍ണമായ അന്ത്യത്തെ അവസരവാദത്തിലേക്ക് മാറ്റാന്‍ നോക്കരുതെന്ന് ബാഗേലും മറുപടി നല്‍കി.

By Binsha Das

Digital Journalist at Woke Malayalam