Mon. Dec 23rd, 2024

എറണാകുളം:

യുണൈറ്റഡ്  നഴ്സസ് അസോസിയേഷൻ ഫണ്ട് തിരിമറിക്കേസുമായി ബന്ധപ്പെട്ട് ഭാരവാഹികളായ ജാസ്മിൻ ഷാ, ഷോബി ജോസഫ് എന്നിവർ ഉൾപ്പെടെ 4 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാനും കോടതി നിർദ്ദേശം നൽകി. യുഎൻഎ സംഘടനയുടെ ഫണ്ടിൽ നിന്നും 3 കോടി രൂപ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിൻ ഷാ ഉൾപ്പെടെ 7 പേർക്കെതിരെ കേസെടുത്തത്. കേസിലെ  മറ്റ് മൂന്ന് പ്രതികൾക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.

By Binsha Das

Digital Journalist at Woke Malayalam