തിരുവനന്തപുരം:
സംസ്ഥാനത്തെ സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധത്തേക്കുറിച്ച് കേരള പൊലീസും അന്വേഷണം നടത്തുന്നു. തീവ്രവാദവിരുദ്ധ സ്ക്വാഡിനാണ് അന്വേഷണ ചുമതല. സ്വര്‍ണക്കടത്തിന് പിന്നില്‍ ഹവാല സംഘമാണെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒട്ടേറെ കേസുകളില്‍ പ്രതികളായിട്ടുള്ളവരെ കേന്ദ്രീകരിച്ചുളള പ്രാഥമിക പരിശോധനയാണ് തീവ്രവാദവിരുദ്ധ സ്ക്വാഡ് നടത്തുന്നത്.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള എന്‍ഐഎയുടെ എഫ്ഐആറില്‍ പറയുന്നത് കേരളത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദസംഘടനകളാണെന്നും, ഇതില്‍ നിന്നുള്ള സാമ്പത്തിക ലാഭം തീവ്രവാദത്തിന് ഉപയോഗിക്കുകയാണെന്നുമാണ് . ഇതിന്റെ സൂചനകള്‍ ഒരു വര്‍ഷം മുന്‍പ് തന്നെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു.