Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  കരകുളം സ്വദേശിയായ വിദ്യാർത്ഥിക്ക് നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. എന്നാൽ, പൊഴിയൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ കൂടെ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണർ ആരോഗ്യവകുപ്പിന് കൈമാറി. ഇവർ എല്ലാവരെയും നിരീക്ഷണത്തിലാക്കും.

By Arya MR