Fri. Oct 18th, 2024
അബുദാബി:

ചൊവ്വാ പര്യവേഷണ പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയർത്തി യുഎഇ. അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് യുഎഇ സമയം പുലർച്ചെ 1:54 നാണ് വിക്ഷേപിച്ചത്. ‘അൽ അമൽ’ എന്ന് പേരുള്ള യുഎഇയുടെ ഈ സ്വപ്ന പദ്ധതി മോശം കാലാവസ്ഥയെതുടർന്ന് പല തവണ മാറ്റിവച്ചിരുന്നു. 200 ദിവസത്തെ യാത്രയ്ക്കൊടുവിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമാണ് റിപ്പോർട്ട്.

 

By Athira Sreekumar

Digital Journalist at Woke Malayalam