Thu. Apr 25th, 2024
വാഷിംഗ്‌ടൺ:

യുഎസ്സില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇതുവരെ ഒരു ലക്ഷത്തി നാൽപതിനായിരം കൊവിഡ് മരണങ്ങളാണ് യുഎസ്സില്‍ മാത്രം രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 50 സംസ്ഥാനങ്ങളില്‍ 42ലും കൊവിഡ് വ്യാപനമുണ്ടായതോടെയാണ് കണക്കുകൾ വീണ്ടും വർധിച്ചത്. അതേസമയം ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി നാൽപത്തി ആറ് ലക്ഷം കടന്നു, മരണം ആറ് ലക്ഷം പിന്നിട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam