Thu. Apr 10th, 2025 12:15:06 PM

യുഎഇ:

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ദുബായ് പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഫെെസലിനെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ യുഎഇയിൽ പുരോഗമിക്കുകയാണ്. ഇയാളെ ഉടന്‍ തന്നെ കേരളത്തിലേക്ക് നാടുകടത്തുമെന്നാണ് വിവരം.

അതേസമയം, ഫൈസൽ ഫരീദ് പണം ചെലവഴിച്ച നാല് മലയാള സിനിമകളെ കുറിച്ച് എൻഐഎയ്ക്കും കസ്റ്റംസിനും തെളിവ് ലഭിച്ചു. മലയാളത്തിലെ ന്യൂജനറേഷൻ സംവിധായകന്റേയും, മുതിർന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിർമ്മാണത്തിന് അരുൺ ബാലചന്ദ്രൻ വഴി പണമെത്തിച്ചെന്നാണ് കണ്ടെത്തല്‍.

By Binsha Das

Digital Journalist at Woke Malayalam