Wed. Oct 8th, 2025
കൊച്ചി:

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രമുഖ നിര്‍മ്മാതാവ് ആല്‍വിൻ ആന്റണിക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. 4 തവണ പീഡനത്തിന് ഇരയായെന്നാണ് മോഡലിംഗ് രംഗത്തും സജീവമായ യുവതിയുടെ മൊഴി. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് ഇന്ന് അന്വേഷണം തുടങ്ങി. ഓം ശാന്തി ഓശാന, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി ചിത്രങ്ങളുടെ നിർമ്മാതാവാണ് ആല്‍വിൻ ആന്റണി.

By Athira Sreekumar

Digital Journalist at Woke Malayalam