Thu. Jan 23rd, 2025
ടെഹ്‌റാൻ:

ഇറാനിൽ രണ്ടരക്കോടി പേരെയെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ ഉദ്ധരിച്ച് കൊണ്ട് വെളിപ്പെടുത്തി. അടുത്ത മാസങ്ങളോടെ മൂന്നരക്കോടിയിലധികം ആളുകൾ രോഗബാധിതരായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽ ഇതുവരെ 2 ലക്ഷത്തി എഴുപതിനായിരം പേർക്ക് കൊവിഡ് ബാധിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. അതേസമയം ലോകത്താകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 44 ലക്ഷം പിന്നിട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam